ചവറ: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ 107-ാം ഹിന്ദുമത പരിഷത്ത് നഗറില്‍ തെളിയിക്കാനുള്ള ജ്യോതിയും വഹിച്ചുള്ള വിദ്യാധിരാജ രഥഘോഷയാത്രയ്ക്ക് ഇന്ന് തുടക്കം.
രാവിലെ എട്ടിന് പന്മന ആശ്രമത്തില്‍ മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ഥപാദരില്‍ നിന്ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥ കുറുപ്പും വൈസ് പ്രസിഡന്റ് പി.എസ്. നായരും ചേര്‍ന്ന് ജ്യോതി ഏറ്റുവാങ്ങും. സ്വാമി നിത്യസ്വരൂപാനന്ദ മുഖ്യാതിഥിയാകും.
മൂന്നു മുതല്‍ 10 വരെ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്തെ ശ്രീ വിദ്യാധിരാജ നഗറിലാണ് ഹിന്ദുമത പരിഷത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: