അസ്താനയുടെ നിയമനത്തിനെതിരെയുള്ള ഹര്‍ജി തള്ളി

Friday 1 February 2019 1:47 am IST

ന്യൂദല്‍ഹി: സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ വ്യോമയാന സെക്യൂരിറ്റി ഡയറക്ടറായി നിയമിച്ചതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. അഡ്വ. എം.എല്‍. ശര്‍മ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെട്ട ബെഞ്ച് തള്ളിയത്.

കോഴക്കേസില്‍ അന്വേഷണവിധേയനായ അസ്താനയുടെ പുതിയ നിയമനം നിയമ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. കുറ്റാരോപിതനായ അസ്താനക്കെതിരെ അന്വേഷണം നടത്തുന്നതിന് പത്താഴ്ചത്തെ സമയമാണ് ദല്‍ഹി ഹൈക്കോടതി ജനുവരി 11ന് നല്‍കിയത്.

ഒരു പൊതുതാത്പര്യ ഹര്‍ജിയില്‍ എല്ലാ പ്രശ്‌നങ്ങളും തീര്‍പ്പാക്കാന്‍ കഴിയില്ലെന്നും ഒരു വ്യക്തിയുടെ മേല്‍ ഇത്രയും ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.