കൊച്ചി: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ സത്യസന്ധമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
അവസാനസമയത്ത് കൂടെയുണ്ടായിരുന്നവരുടെ പരസ്പരവിരുദ്ധമായ മൊഴികളും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പാര്ട്ടിക്കാര് കൈവശപ്പെടുത്തിയതുമെല്ലാം സംശയാസ്പദമാണ്.അവസാന കാലത്ത് അഭിമന്യുവുമായി ബന്ധപ്പെട്ട പുസ്തക രചനയിലായിരുന്നു ബ്രിട്ടോ. ദേശീയ പ്രസ്ഥാനങ്ങളുടെ ചില പരിപാടികളില്‍ പങ്കെടുത്തിരുന്നു. അഭിമന്യു കേസന്വേഷണത്തിലെ പിഴവുകളെക്കുറിച്ച് അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥ എഴുതാന്‍ അഭിമന്യുവിനെ ചുമതലപ്പെടുത്തിയതായുമുള്ള വാര്‍ത്തകള്‍ കേട്ടിരുന്നു, സുരേന്ദ്രന് തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: