അമേരിക്കയില്‍ ക്ഷേത്രത്തിനു നേരെ ആക്രമണം

Friday 1 February 2019 1:18 am IST

വാഷിങ്ടണ്‍: അമേരിക്കയിലെ കെന്റക്കില്‍ സ്വാമിനാരായണ ക്ഷേത്രത്തിനു നേരെ ആക്രമണം. അക്രമികള്‍ പ്രതിഷ്ഠയിലും മതിലിലും കറുത്ത പെയിന്റ് സ്‌പ്രേ ചെയ്തു. പ്രധാന ഹാളിലെ കസേരയില്‍ കത്തി കുത്തി നിര്‍ത്തിയാണ് അക്രമികള്‍ പോയത്. 

ഞായാറാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമാണ് സംഭവം. അക്രമികളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. ഇതിന് മുന്‍പും അമേരിക്കയില്‍ ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. 2015 ഏപ്രിലില്‍ നോര്‍ത്ത് ടെക്‌സസിലെ ക്ഷേത്രത്തിലും, ഫെബ്രുവരിയില്‍ കെന്റിലെയും സീറ്റെല്‍ മെട്രോപൊളിറ്റനിലേയും ക്ഷേത്രങ്ങളും നശിപ്പിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.