കോട്ടയം: ഋഷിതുല്യമായ ജീവിതത്തിലൂടെ ഭാഗവത സന്ദേശം ഭക്തമനസ്സുകളിലെത്തിച്ച ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ ഓര്‍മകള്‍ നിറയുന്ന മണ്ഡപം വരുന്നു.
മള്ളിയൂരിന്റെ ജന്മശതാബ്ദിക്ക് രണ്ട് വര്‍ഷം മാത്രം ബാക്കി നില്‍ക്കേയാണ് ഉത്തരേന്ത്യന്‍ ക്ഷേത്ര മാതൃകയില്‍ മണ്ഡപം മള്ളിയൂരില്‍ നിര്‍മിക്കുന്നത്.
ഈ വര്‍ഷത്തെ ജയന്തി ആഘോഷത്തിന് പിന്നാലെ മണ്ഡപത്തിന്റെ നിര്‍മാണം തുടങ്ങും. ശതാബ്ദി ആഘോഷ വേളയില്‍ മണ്ഡപം പൂര്‍ത്തിയാകും. മള്ളിയൂരിന്റെ പ്രതിമ, അദ്ദേഹം ഉപയോഗിച്ചിരുന്ന പുസ്തകങ്ങള്‍ അടങ്ങിയ ലൈബ്രറി, ഛായാചിത്രങ്ങള്‍, ധ്യാനമുറി എന്നിവ ഉണ്ടാകും. നാല് കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചിലവ്. മണ്ഡപത്തിന് അന്തിമ രൂപരേഖയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: