കൊല്ലം: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു നാളെ കൊല്ലത്തെത്തും. കൊല്ലം പ്രസ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 2.30ന് ആശ്രാമം യൂനുസ് കണ്വെന്ഷന് സെന്ററില്‍ അദ്ദേഹം നിര്‍വഹിക്കും.
ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അധ്യക്ഷത വഹിക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, എന്‍.കെ. പ്രേമചന്ദ്രന് എംപി, കൊല്ലം മേയര്‍ വി. രാജേന്ദ്രബാബു, എംഎല്‍എമാരായ എം. മുകേഷ്, എം. നൗഷാദ്, പത്രപ്രവര്‍ത്തക യൂണിയന് ജനറല്‍ സെക്രട്ടറി സി. നാരായണന് തുടങ്ങിയവര്‍ പങ്കെടുക്കും. സുവര്‍ണ ജൂബിലി ആഘോഷ ശിലാഫലകത്തിന്റെ അനാച്ഛാദനവും സുവര്‍ണ ജൂബിലി സ്മാരക തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനവും ചടങ്ങില്‍ ഉപരാഷ്ട്രപതി നിര്‍വഹിക്കും.
ആശ്രാമം ഹെലിപാഡില്‍ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ എത്തുന്ന ഉപരാഷ്ട്രപതി കാര്‍ മാര്‍ഗമാവും വേദിയിലെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: