600 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ തടവില്‍

Friday 1 February 2019 1:23 am IST

ഹൈദരാബാദ്: കുടിയേറ്റ നിയമം തെറ്റിച്ചെന്നാരോപിച്ച് 600 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ തടവില്‍. യുഎസ് എമിഗ്രേഷന്‍, കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി എന്നിവ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായതെന്ന് അമേരിക്കന്‍ തെലുങ്ക് അസോസിയേഷന്‍ പറയുന്നു. ആവശ്യമായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് യുഎസ് ഹോംലാന്‍ഡ് സെക്യുരിറ്റി ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

അനധികൃത കുടിയേറ്റക്കാരായി അമേരിക്കയില്‍ താമസിക്കുന്നവരെ കണ്ടെത്തുന്നതിനായി ആഭ്യന്തര സുരക്ഷാ വകുപ്പ് 2015ല്‍ ഫാമിംഗ്ടണ്‍ ഹില്‍സ് എന്ന പേരില്‍ യൂണിവേഴ്‌സിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥികളും അവരെ അനധികൃതമായി അമേരിക്കയിലെത്തിച്ച എട്ട് ഏജന്റുമാരുമാണ് പിടിയിലായത്. 

വിദ്യാര്‍ഥികളെ മോചിപ്പിക്കാന്‍ സഹായമാവശ്യപ്പെട്ട് തെലുങ്ക് അസോസിയേഷന്‍ അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷവര്‍ധന്‍ ഷിംഗ്ലെ, അറ്റ്‌ലാന്റയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡോ. സ്വാതി വിജയ് കുല്‍ക്കര്‍ണി എന്നിവരെ സമീപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.