ലിവര്‍പൂളിന് തിരിച്ചടി

Friday 1 February 2019 1:30 am IST

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടി. നിര്‍ണായക മത്സരത്തില്‍ ലെസ്റ്ററുമായി സമനില (1-1) പിടിച്ചതാണ് തിരിച്ചടിയായത്. പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തുള്ള  മാഞ്ചസ്റ്റര്‍ സിറ്റി കഴിഞ്ഞ ദിവസം ന്യൂകാസിലിനോട് തോറ്റതോടെ ലിവര്‍പൂളിന് ബഹുദൂരം മുന്നിലെത്താന്‍ അവസരം കൈവന്നതാണ്. ലെസ്റ്ററിനെ കീഴടക്കിയിരുന്നെങ്കില്‍ ലിവര്‍പൂളിന്   ഏഴു പോയിന്റിന്റെ ലീഡില്‍ ഒന്നാം സ്ഥാനത്തെത്താമായിരുന്നു. ലെസ്റ്ററുമായി സമനില പിടിച്ച ലിവര്‍പൂള്‍ 24 മത്സരങ്ങളില്‍ 61 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. സിറ്റിക്ക് 56 പോയിന്റുണ്ട്.

ആദ്യ നാലു ടീമുകളില്‍  ഒന്നാകാനുളള ചെല്‍സിയുടെ ശ്രമങ്ങള്‍ക്കും തിരിച്ചടിയേറ്റു.ബേണ്‍മൗത്തിനോട് അവര്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് കീഴടങ്ങി. 24 മത്സരങ്ങളില്‍ 47 പോയിന്റുള്ള ചെല്‍സി അഞ്ചാം സ്ഥാനത്താണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.