കുംഭമേളയിലെ ധര്‍മസംവാദില്‍ മിസോറാം ഗവര്‍ണര്‍

Friday 1 February 2019 3:46 am IST

പ്രയാഗ്‌രാജ്: കുംഭമേളയുടെ ഭാഗമായി നടന്ന ധര്‍മസംവാദില്‍ പങ്കെടുത്ത്  മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. സ്വാഭിമാനികളായ രാജ്യത്തെ 130 കോടി ജനങ്ങളുടെ പ്രാര്‍ത്ഥനയും ആശംസയുമാണ് കുംഭമേളയുടെ വിജയകരമായ നടത്തിപ്പിന് സഹായിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് അദ്ദേഹം പറഞ്ഞു. സമൂഹത്തെ ശരിയായ ദിശയില്‍ മുന്നോട്ട് നയിക്കുന്നതിനുള്ള വേദികളാണ് കുംഭമേളകളോട് അനുബന്ധിച്ച് നടക്കുന്ന ധര്‍മസംവാദങ്ങളെന്നും കുമ്മനം ചൂണ്ടിക്കാട്ടി. 

പ്രയാഗിലെ പരമാര്‍ത്ഥ നികേതനില്‍ നടന്ന ചടങ്ങില്‍ ബാബാ രാംദേവ്, സ്വാമി ചിദാനന്ദ സരസ്വതി, അലഹബാദ് മ്യൂസിയം ഡയറക്ടര്‍ സുനില്‍ ഗുപ്ത എന്നിവര്‍ പ്രസംഗിച്ചു. ജടായുപ്പാറ കോദണ്ഡരാമ ക്ഷേത്ര ട്രസ്റ്റിന്റെ കുംഭമേളയില്‍ ആരംഭിച്ച സ്റ്റാളിന്റെ ഉദ്ഘാടനവും കുമ്മനം നിര്‍വഹിച്ചു. അലഹബാദിന്റെയും സമീപപ്രദേശങ്ങളുടേയും ചരിത്രം വ്യക്തമാക്കുന്ന അഹലബാദ് മ്യൂസിയം പവലിയനും ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.