ന്യൂദല്‍ഹി : കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് നിമിഷങ്ങള്‍ മാത്രം അവശേഷിക്കേ കേന്ദ്രമന്ത്രി പീയുഷ്ഗോയല്‍ രാഷ്ട്രതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ബജറ്റ് രാഷ്ട്രപതിയെ കാണിക്കുന്നതിനായാണ് കൂടിക്കാഴ്ച നടത്തിയത്.
അതിനുശേഷം ലോക്സഭയില്‍ എത്തിയ പീയുഷ് ഗോയല്‍ റൂം നമ്പര്‍ 53ലേക്ക് പോയി. പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ബജറ്റിനെ ഉറ്റുനോക്കുന്നത്. ബജറ്റിനു മുന്നോടിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ നയപ്രഖ്യാപനം നടത്തിയിരുന്നു.
പാര്‍ലമെന്റിലെ സംയുക്ത സമ്മേളനത്തില്‍ നടത്തിയ രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ രാജ്യത്തെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ ശാശ്വത നടപടി സ്വീകരിക്കാന്‍ ശാശ്വത നടപടിയെടുക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: