ന്യൂദല്‍ഹി: രാജ്യം സുസ്ഥിര വികസന പാതയിലാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ മുന്നോട്ട് പോകുന്നത് എന്ന് ധനസഹമന്ത്രി പീയുഷ് ഗോയല്‍. ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി രാജ്യം വളര്‍ന്നെന്നും അദ്ദേഹം വ്യക്തമാക്കി . മോദി സര്‍ക്കാര്‍ പുതിയ ഇന്ത്യ 2022 ല്‍ ലക്ഷ്യമാണ് മുന്നോട്ട് വച്ചതെന്ന് ഗോയല്‍ പറഞ്ഞു.
മന്ത്രിയുടെ ബജറ്റ് അവതരണം ആരംഭിക്കുന്നതിന് മുന്നേ തന്നെ പ്രതിപക്ഷം ബഹളം വച്ചു. ഇടക്കാല ബജറ്റിന് പകരം വോട്ട് ഓണ്‍ അക്കൗണ്ടായി അവതരിപ്പിക്കണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഈ ആവശ്യം ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം ബഹളം വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: