ബെംഗളൂരു : അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്നും ഇയാളെ പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഏഴുപതോളം കേസുകളിലെ പ്രതിയാണ് ഇയാള്‍ക്കെതിരെ ബെംഗളൂരു പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
രവിപൂജാര അറസ്റ്റിലായത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. രാത്രിയിലാണ് ഇയാളെ അറസ്റ്റുചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഗുജറാത്തിലെ ഒരുസംഭവവുമായി ബന്ധപ്പെട്ടാണ് രവി പൂജാര അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിനു നെരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: