ന്യൂദല്‍ഹി : കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതിരോധ മേഖലയ്ക്കായി മൂന്ന് ലക്ഷം കോടിയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സൈനികര്‍ നമ്മുടെ അന്തസ്സും അഭിമാനവുമാണ്.
വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതിക്കായി ഇതുവരെ 35000 കോടി നല്‍കിയെന്നും പിയൂഷ് ഗോയല്‍ അറിയിച്ചു. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് 40 വര്‍ഷത്തോളമായി വണ്‍ റാങ്ക് വണ്‍ പെന്ഷന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഈ പെന്ഷന് പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചു. സൈന്യത്തില്‍ ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: