സുബ്രഹ്മണ്യന്‍ നമ്പൂതിരി അന്തരിച്ചു

Friday 1 February 2019 4:17 pm IST

ചേലക്കര : സംവിധായകനും നാടകകൃത്തുമായ സുബ്രഹ്മണ്യന്‍ നമ്പൂതിരി (തുപ്പേട്ടന്‍) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ്  സുബ്രഹ്മണന്‍ നമ്പൂതിരി (90) മരിച്ചത്. 

1929 മാര്‍ച്ച് 1ന് തൃശൂര്‍ ജില്ലയിലെ പാഞ്ഞാളിലെ വേദപണ്ഡിതനായ മാമണ്ണ് ഇട്ടിരവി നമ്പൂതിരിയുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനായാണ് സുബ്രഹ്മണ്യന്‍ നമ്പൂതിരി ജനിക്കുന്നത്. 

വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം  ഒരു വര്‍ഷത്തോളം കൊച്ചിയിലെ മുണ്ടംവേലി ഹൈസ്‌കൂളിലും പിന്നീട് 27 കൊല്ലം പാഞ്ഞാള്‍ സ്‌കൂളിലും ചിത്രകലാധ്യാപകനായിരുന്നു. ഭാര്യ- ഉമാദേവി,​ സുമ, സാവിത്രി, അജിത, രവി, രാമന്‍ എന്നിവര്‍ മക്കളാണ്. 

തനതുലാവണം, വന്നന്ത്യേ കാണാം, മാഹനസുന്ദരപാലം എന്നിവയാണ് കൃതികള്‍. ചക്ക എന്ന നാടകം സ്‌കൂള്‍ കലോത്സവങ്ങളിലും മറ്റും ഏറെ അവതരിപ്പിക്കപ്പെട്ടു. വന്നന്ത്യേ കാണാം എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.