ന്യൂദല്‍ഹി : എന്‍ഡിഎ സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലെത്തിയാല്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ബജറ്റിന്റെ ട്രെയിലറാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ വിഭാഗങ്ങളേയും ലക്ഷ്യം വെച്ചുള്ളതാണ് ഈ ബജറ്റെന്നും മോദി പറഞ്ഞു.
മധ്യവര്‍ഗം മുതല്‍ തൊഴിലാളികള്‍ വരെ കര്‍ഷകര്‍ മുതല്‍ ബിസിനസ്സുകാര്‍ വരെ നിര്‍മാണ മേഖല മുതല്‍ ചെറുകിട വ്യവസായം വരെ എല്ലാ മേഖലകളേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ബജറ്റ് പ്രഖ്യാപനം നടത്തിയത്. കേന്ദ്ര ബജറ്റ് സംബന്ധിച്ച് ദൂരദര്‍ശനില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
മധ്യവര്‍ഗ്ഗത്തോട് രാജ്യത്തിന് കടപ്പാടുണ്ട്. അവരുടെ നികുതി വരുമാനത്തില്‍ നിന്നാണ് ഈ രാജ്യം വികസിച്ചത്. ഇത് മുന്‍ നിര്‍ത്തിയാണ് ആദായ നികുതി പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തിയത്.
കൂടാതെ കര്‍ഷകര്‍ക്കും ഗുണം ചെയ്യുന്ന പദ്ധതികള്‍ക്കും ഈ ബജറ്റില്‍ വകിയിരുത്തിയിട്ടുണ്ട്. മുമ്പുണ്ടായിരുന്ന കര്‍ഷക പദ്ധതികളില്‍ പരമാവധി രണ്ടു മുതല്‍ മൂന്ന് കോടി വരെയുള്ള കര്‍ഷകര്‍ക്കാണ് ഗുണം ലഭിച്ചിരുന്നത്. ഇപ്പോള്‍ അത് 12 കോടി കര്‍ഷകര്‍ക്കും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: