ഏറ്റവും മികച്ച ബജറ്റ്: പി.കെ. കൃഷ്ണദാസ്

Friday 1 February 2019 5:38 pm IST

തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും മികച്ച ബജറ്റാണ്  അവതരിപ്പിച്ചതെന്ന് ബിജെപി ദേശീയ സമിതിയംഗം പി. കെ കൃഷ്ണദാസ്. സന്തുലിതവും സമഗ്രവുമായ വികസനത്തിന് വഴിതെളിയിക്കുന്ന ബജറ്റ് പുതിയൊരു ഇന്ത്യയെ പടുത്തുയര്‍ത്താന്‍ കാരണമാകും. ഭക്ഷ്യസുരക്ഷയ്ക്കും രാഷ്ട്രസുരക്ഷയക്കും ഒരേ പോലെ പ്രാധാന്യം നല്‍കുന്നു.

പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പരിഗണന നല്‍കുന്നു. നോട്ടു നിരോധനം ലക്ഷ്യം കണ്ടു. അതിലൂടെ കള്ളപ്പണം കണ്ടെത്താനും നികുതി വരുമാനം കൂട്ടാനും സാധിച്ചു. ഈ പണം ഉപയോഗിച്ച് സാധാരണക്കാര്‍ക്ക് സഹായവും ആശ്വാസവും നല്‍കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അസംഘടിത മേഖലയക്കും കര്‍ഷകര്‍ക്കും ആബാലവൃദ്ധം ജനങ്ങള്‍ക്കും ഗുണകരമായ ഇത്തരമൊരു ബജറ്റ് കോണ്‍ഗ്രസിന് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാനാവില്ല. കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.