കശ്മീരില്‍ ഭീകരര്‍ യുവതിയെ വധിച്ചു

Friday 1 February 2019 6:25 pm IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇരുപത്തച്ച് വയസുകാരിയെ ഭീകരര്‍ വെടിവെച്ച് കൊന്നശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പുല്‍വാമ ജില്ലയിലെ ഡങ്കന്‍പോര സ്വദേശിനി ഇസ്രത്ത് മുനീറാണ് കൊല്ലപ്പെട്ടതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

കശ്മീരിലെ ഷോപിയാനിലാണ് ഭീകരര്‍ യുവതിയെ തോക്കിന്‍ മുനയില്‍ നിറുത്തിയശേഷം വെടിവച്ചു കൊന്നത്. ഷോപിയാനിലെ സൈനാപുരയില്‍നിന്നു യുവതിയുടെ മൃതദേഹം പോലീസ് കണ്ടെട്ടുത്തു. 

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.ക്രൂരമായ കൊലപാതകത്തിന് പിന്നിലുള്ളവരെപ്പറ്റി സുപ്രധാന വിവരങ്ങള്‍ പോലീസിന് ലഭിച്ചുവെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.