അബുദാബി: സ്വിറ്റ്സര്‍ലാന്‍ഡില്‍ സാന്നിധ്യമറിയിച്ച് ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി കമ്പനിയായ ട്വന്റി14 ഹോള്‍ഡിങ്സ്. സ്വിറ്റ്സര്‍ലന്‍ഡിലെ റുംലാങ്ങില്‍ സൂറിച്ച് വിമാനത്താവളത്തിനടുത്ത് ഇന്റര്‍സിറ്റി ഹോട്ടല്‍ നിര്‍മിക്കാന്‍ സ്വിസ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ നെക്രോണ്‍ എജിയുമായി ധാരണയിലെത്തി.
ഇന്റര്‍സിറ്റി ഹോട്ടലിലൂടെ യൂറോപ്പിലെ പ്രധാനമേഖലയില്‍ സാന്നിധ്യമുറപ്പിച്ച ട്വന്റി 14 ഹോള്‍ഡിങ്സിന് യുകെ, മിഡില്‍ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിലായി ആഡംബര ഹോട്ടല്‍ രംഗത്ത് മാത്രം 750 ദശലക്ഷം യുഎസ് ഡോളറിന്റെ ആസ്തിയുണ്ട്.
260 മുറികളുള്ള 4 സ്റ്റാര്‍ വിഭാഗത്തില്‍പ്പെടുന്ന ഹോട്ടല്‍ റുംലാങ്് സ്റ്റേഷന് എ വണ്‍ മോട്ടോര്‍വേയോട് ചേര്‍ന്നാണ്. 2020 ഓടെ ട്വന്റി14 ഹോള്‍ഡിങ്സിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തനമാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: