പെപ്സികോ വിജയികളെ പ്രഖ്യാപിച്ചു

Saturday 2 February 2019 3:24 am IST

കൊച്ചി: വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഗ്രാന്റ് നല്‍കുന്ന പെപ്സികോ 'ചെയ്ഞ്ച് ദ ഗെയിം' എന്ന ക്യാമ്പസ് ചലഞ്ച് പരിപാടിയുടെ വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്ന് തുഷാര്‍ വൈഷ്ണോയ്, ഉത്കര്‍ഷ് ഗാര്‍ഗ് എന്നിവരാണ് ഒരു ലക്ഷം ഡോളര്‍ ഗ്രാന്റിന് അര്‍ഹരായത്. 

പ്രതിവര്‍ഷം 18 ടണ്‍ പ്ലാസ്റ്റിക് യൂണിറ്റ് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ചെലവു കുറഞ്ഞ മാലിന്യ നിര്‍മാര്‍ജന ഉപകരണമെന്ന ആശയമാണ് ഐഎംറ്റി ഗാസിയാബാദിലെ വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്റ് നേടിക്കൊടുത്തത്. ഇന്ത്യയില്‍ നിന്നുള്ള വിജയികള്‍ക്ക് പെപ്സിക്കോ ഇന്ത്യയില്‍ മാനേജ്മെന്റ് ട്രെയിനികളാകാനുള്ള അവസരവുമുണ്ട്. ദുബായിയിലാണ് വിജയികളെ പ്രഖ്യാപിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.