കാസര്‍കോട്: കേന്ദ്ര ആയുഷ് വകുപ്പ് കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ അനുവദിച്ച രാജ്യത്തെ ആദ്യ യോഗ പ്രകൃതി ചികിത്സാ ഗവേഷണ കേന്ദ്രത്തിന് നാളെ രാവിലെ 10ന് കേന്ദ്രമന്ത്രി ശ്രീപദ് യശോനായിക് ശിലാസ്ഥാപനം നടത്തും.
ആയുഷ് വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനം സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്ച്യുറോപ്പതിയാണ് (സിസിആര്‍വൈഎന്‍) കരിന്തളത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.
ആശുപത്രിക്കും ഇന്‍സ്റ്റിറ്റ്യൂട്ടിനുമായി 30 വര്‍ഷത്തേക്ക് 15 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിന് നല്‍കും. നേരിട്ട് ഭൂമി കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാലാണ് പാട്ടവ്യവസ്ഥയില്‍ അനുവദിക്കുന്നത്. ഗവേഷണ കേന്ദ്രത്തിനോടനുബന്ധിച്ച് 100 കിടക്കകളുള്ള ആശുപത്രിയും ആരംഭിക്കും.
ബിപിഎല്‍ വിഭാഗത്തിന് സൗജന്യമായും മുതിര്‍ന്ന പൗരന്മാര്ക്ക് പകുതി ഫീസോടെയും ചികിത്സ നല്‍കും. സമീപഭാവിയില്‍ പിജി കോഴ്സ് ആരംഭിക്കുമെന്ന് സിസിആര്‍വൈഎന്‍ ഡയറക്ടര്‍ ഡോ. ഈശ്വര എന്‍. ആചാര്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: