തിരുവനന്തപുരം: പ്രമുഖ നാടകാചാര്യന് പി.കെ. വേണുക്കുട്ടന്‍ നായര്‍ അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് രാവിലെ 8.15ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നു ഏറെ നാളായി ചികിത്സയിലായിരുന്നു.
കേരള സംഗീത നാടക അക്കാഡമി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാഡമി അംഗമായും പ്രവര്‍ത്തിച്ചു. 25 നാടകങ്ങളിലും 38 സിനിമകളിലും അഭിനയിച്ച വേണുക്കുട്ടന്‍ നായര്‍ 90 നാടകങ്ങള്‍ സംവിധാനം ചെയ്തു. 14 നാടകങ്ങള്‍ക്ക് രചന നിര്‍വഹിക്കുകയും 13 വിദേശ നാടകങ്ങള്‍ മലയാളത്തിലേക്കു മൊഴിമാറ്റുകയും ചെയ്തിട്ടുണ്ട്. നാലു നാടകങ്ങള്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു.
സ്വയംവരം അടക്കം നിരവധി ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഒരു ചെറുപുഞ്ചിരിയാണ് അവസാനമായി അഭിനയിച്ച ചിത്രം. മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നാലു തവണ നേടിയിട്ടുള്ള പി.കെ. വേണുക്കുട്ടന്‍ നായര്‍ സംഗീത നാടക അക്കാഡമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: