കോഴിക്കോട്: ആദായനികുതി പരിധി ഉയര്‍ത്തി കോടിക്കണക്കിന് ഇടത്തരക്കാര്‍ക്ക് ഉപകാരപ്രദമായ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ സ്വാഗതം ചെയ്തു.
നിരവധി വര്‍ഷങ്ങളായി ഇടത്തരം കച്ചവടക്കാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പരിധി ഉയര്‍ത്തല്‍ സ്വാഗതാര്‍ഹമാണ്. മാസം 50,000 രൂപയില്‍ താഴെ ശമ്പളം ലഭിക്കുന്നവര്‍ക്കും ഇന്‍കംടാക്സ് ഒഴിവാക്കിയ നടപടി വ്യാപാരമേഖലയ്ക്ക് ഉത്തേജനം നല്‍കും. ഇഎസ്ഐ പരിധിയില്‍ ഗ്രാറ്റ്വിറ്റി നല്‍കാനുള്ള തുക വര്‍ധിപ്പിച്ചതിലൂടെ ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടാകും. ബാങ്കുകളിലേക്ക് 2.5 ലക്ഷം കോടി രൂപ നല്‍കുന്നതിലൂടെ സാമ്പത്തികമേഖലക്ക് ഉത്തേജനം നല്കാന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: