ആന്റിഗ: വെസ്റ്റ്് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിന് ബാ്റ്റിങ്ങ് തകര്‍ച്ച. ഒന്നാം ഇന്നിങ്ങ്സില്‍ അവര്‍ 187 റണ്‍സിന് പുറത്തായി. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് നഷ്ടം കൂടാതെ 30 റണ്‍സ് എടുത്തിട്ടുണ്ട്. പേസര്‍ കെമര്‍ റോച്ചാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
മുപ്പത് റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഗബ്രിയേല്‍ 45 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.തുടക്കം മുതല്‍ ഇംഗ്ലണ്ടിന് വി്ക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ ബേണ്‍സ് നാല് റണ്‍സിനും ഡെന്‍ലി ആറു റണ്‍സിനും വീണു. ബെയര്‍സ്റ്റോയും മൊയിന്‍ അലിയും പിടിച്ചുനിന്നതോടെയാണ് അവരുടെ സ്കോര്‍ നൂറ്് കടന്നത്. ബെയര്‍സ്റ്റോ 52 റണ്‍സും മൊയിന്‍ അലി 60 റണ്‍സും കുറിച്ചു.
ബാര്‍ബഡോസില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 381 റണ്‍സിന് തോല്‍പ്പിച്ച വെസ്റ്റ് ഇന്‍ഡീസ് മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: