തൃശൂര്‍: പട്ടികജാതി സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ചരിത്ര ബജറ്റാണ് കേന്ദ്രംഅവതരിപ്പിച്ചതെന്ന് പട്ടിക ജാതി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്.
പട്ടികജാതി വിഭാഗത്തിന് 76,800 കോടി രൂപയും പട്ടിക വര്‍ഗ വിഭാഗത്തിന് 50,086 കോടിയും അടക്കം 1,26,886 കോടി രൂപ നീക്കി വച്ച മോദി സര്‍ക്കാര്‍ പട്ടികജാതി സമൂഹത്തിന്റെ പുരോഗതിയാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് ഇത്രയധികം തുക പട്ടിക ജാതി സമൂഹത്തിനായി മാറ്റിവച്ചത്. എല്ലാവര്ക്കും വീട്, എട്ട് കോടി പാചകവാതക കണക്ഷന് ഗ്രാമീണ ജനതയ്ക്ക് നല്‍കാനുള്ള നടപടി തുടങ്ങിയവ പട്ടികജാതി സമൂഹത്തെ ദേശീയധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: