തിരുവനന്തപുരം: മോദി സര്‍ക്കാര്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ചരിത്രപരമെന്ന് ഫെറ്റോ. ആദായനികുതി പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. ഏഴ് ലക്ഷം രൂപ വരെയുള്ളവര്‍ക്ക് നികുതി ഒഴിവാക്കാനായി. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണകരമായ ബജറ്റ് പുതിയ ഇന്ത്യയുടെ സൃഷ്ടിക്കാണ്. ബജറ്റില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇന്ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പ്രകടനം നടത്തുമെന്നും ഫെറ്റോ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് ബി. ജയപ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സീനിയര്‍ സിറ്റിസണ്‍സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. അച്യുതന് ഉദ്ഘാടനം ചെയ്തു. ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍, എന്‍ജിഒ സംഘ് ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: