രാജ്യത്തൊട്ടാകെ കോടിക്കണക്കിന് സ്ത്രീകള്‍ക്ക് ശക്തി പകരുന്ന ബജറ്റാണിത്. സ്ത്രീകളുമായി ബന്ധപ്പെട്ട സുപ്രധാന പദ്ധതികള്‍ക്ക് വലിയ പരിഗണനയാണ് നല്‍കിയത്.
ഗ്രാമഗ്രാമാന്തരങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിലെ വീട്ടമ്മമാരെ പുകയില്‍ നിന്ന് മോചിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഉജ്വല യോജന. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചക വാതക കണക്ഷന് നല്കുന്ന പദ്ധതി. ഇതിനകം ആറു കോടയിലേറെ കുടുംബങ്ങള്‍ക്കാണ് പദ്ധതി വഴി സൗജന്യമായി എല്‍പിജി കണക്ഷന് നല്‍കിക്കഴിഞ്ഞു. എട്ടു കോടി കണക്ഷനുകള്‍ എന്നതാണ് ലക്ഷ്യം. അടുത്ത രണ്ടു കോടി സൗജന്യ കണക്ഷനുകള്‍ പീയൂഷ് ഗോയല്‍ പറഞ്ഞു.
അങ്കണവാടി-ആശാ വര്‍ക്കര്‍മാരുടെ വേതനം അമ്പതു ശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനവും ലക്ഷക്കണക്കിനു സ്ത്രീകള്‍ക്ക് ഗുണം ചെയ്യും. ഏറെക്കാലമായുള്ള അവരുടെ ആവശ്യമായിരുന്നു അത്.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കുത്തനെയാണ് കൂട്ടിയത്. അറുപതിനായിരം കോടി രൂപയാണ് ഇക്കുറി ബജറ്റില്‍ നീക്കിവച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5000 കോടിയുടെ വര്‍ധന. കേരളത്തിന് വലിയ സന്തോഷം പകരുന്നതാണ് ഈ വര്‍ദ്ധന. മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 37,588.03 കോടി രൂപ മാത്രമായിരുന്നു ഇതിനുള്ള ബജറ്റ് വിഹിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: