കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും കുറവ്. ലിറ്ററിന് 10 പൈസയാണ് കുറഞ്ഞത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ പെട്രോളിന് 72 രൂപ 82 പൈസയും ഡീസലിന് 69 രൂപ 32 പൈസയുമാണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് പെട്രോളിന് 74.12 രൂപയും ഡീസലിന് 70. 66 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 73.14 രൂപയും 69.64 രൂപയുമാണ്. വെള്ളിയാഴ്ചയും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.
എണ്ണ വിതരണത്തില്‍ സൗദി അറേബ്യ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ മറ്റ് ഒപെക് അംഗങ്ങളും എണ്ണ വിതരണം കുറച്ചുവെന്ന് ഈ മേഖലയില്‍ നിന്നുള്ള വിദഗ്ധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: