ന്യൂദല്‍ഹി: സിബിഐയുടെ തലപ്പത്തേക്ക് മൂന്നു പേര് പരിഗണയില്‍. ജനീകാന്ത് മിശ്ര, എസ്.എസ് ദേശ്വാള്, ജാവേദ് അഹമ്മദ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്ന് ചേരുന്ന സെലക്ഷന് കമ്മിറ്റി യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. ജാവേദ് അഹമ്മദിനെ നിയമിക്കണമെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഖെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാര്‍ഖെയുടെ ആവശ്യം തള്ളിയിരുന്നു.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ജനുവരി 24നും സമിതി യോഗം ചേര്‍ന്നിരുന്നു.
അലോക് വര്‍മയെ നീക്കിയതിനെത്തുടര്‍ന്ന് ജനുവരി പത്തു മുതല്‍ സിബിഐ തലവന്റെ പദവി ഒഴിഞ്ഞുകിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: