ന്യൂജഴ്‌സിയില്‍ കെഎച്ച്എന്‍എ കൺവെൻഷന് ശുഭാരംഭം

Saturday 2 February 2019 11:41 am IST
ചിന്മയമിഷന്റെയും‌ തിരുവാതിര സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തിരുവാതിര മഹോത്സവത്തിലായിരുന്നു കേരള ഹിന്ദൂസ് ഓഫ് ന്യുജഴ്‌സി ആതിഥ്യമരുളിയ ശുഭാരംഭം.

ന്യുജഴ്‌സി:  കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഗോള ഹിന്ദു കണ്‍വന്‍ഷന്റെ ന്യൂജഴ്‌സിയിലെ ശുഭാരംഭം പരിപാടി മോര്‍ഗൻവിൽ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നടന്നു.  ചിന്മയമിഷന്റെയും‌ തിരുവാതിര സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തിരുവാതിര മഹോത്സവത്തിലായിരുന്നു കേരള ഹിന്ദൂസ് ഓഫ് ന്യുജഴ്‌സി ആതിഥ്യമരുളിയ ശുഭാരംഭം.  കെഎച്ച്എന്‍എ പ്രസിഡന്റ് മധു ചെറിയേടത്ത് സ്വാഗതം പറഞ്ഞു.  ചിന്മയാമിഷനിലെ സ്വാമി ശാന്താനന്ദ മുഖ്യാതിഥി ആയിരുന്നു. ഗിന്നസ് ബുക്കില്‍ സ്ഥാനംപിടിച്ച വിശ്വഗുരു സിനിമയുടെ സംവിധായകന്‍  വിജേഷ് മണി വിശിഷ്ടാതിഥിയായിരുന്നു. 

സന്നിഗ്ധഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഹിന്ദുസമൂഹം ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയും, കെഎച്ച്‌എൻഎയും പോഷകസംഘടനകളും അതിന്‌ നൽകുന്ന സഹായങ്ങളും അധ്യക്ഷ ഡോ. രേഖാ മേനോന്‍ എടുത്ത്‌ പറഞ്ഞു. തിരുവാതിരയുടെ പ്രാധാന്യം വ്യക്തമാക്കിയ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രവികുമാര്‍ സംസ്‌ക്കാരത്തേയും പാരമ്പര്യത്തേയും തലമുറകളിലേക്ക് കൈമാറാന്‍ കണ്‍വന്‍ഷന്‍ എങ്ങനെ സഹായകമാകുമെന്നും വിശദീകരിച്ചു. ഹിന്ദുവെന്നതില്‍ എന്നും അഭിമാനിക്കുന്നു എന്നായിരുന്നു കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ജയ് കുള്ളമ്പിലിന്റെ അഭിപ്രായം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൊണ്ട് ന്യൂജഴ്‌സി ദേശീയ കണ്‍വന്‍ഷന് കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ട്രഷറര്‍ വിനോദ് കെആര്‍കെ പറഞ്ഞു. കെഎച്ച്എന്‍എ യുടെ വളര്‍ച്ചയക്ക് എല്ലാ ഹിന്ദുക്കളും ഒറ്റക്കെട്ടായി നിന്ന് പിന്തുണയ്ക്കണമെന്ന് മുന്‍ പ്രസിഡന്റ് എംജി മേനോന്‍ ആവശ്യപ്പെട്ടു.

രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ അരുണ്‍ നായർ രജിസ്‌ട്രേഷന്‍ കിക്കോഫ് നിര്‍വഹിച്ചു. സെക്രട്ടറി കൃഷ്ണരാജിന്റെ നന്ദി പ്രകാശനത്തോടെയാണ് പരിപാടികള്‍ സമാപിച്ചത്. തിരുവാതിരക്ക് പുറമെ മോഹിനിയാട്ടം, നൃത്തം, പാട്ട് തുടങ്ങിയവയും ഉണ്ടായി. 16 വര്‍ഷമായി ന്യൂജഴ്‌സിയില്‍ നടക്കുന്ന തിരുവാതിര ഉത്സവത്തിന്റെ മുഖ്യ സംഘാടകയും കെഎച്ച്എൻഎ കൺവൻഷൻ സാംസ്ക്കാരിക വിഭാഗം അധ്യക്ഷയുമായ ചിത്രാ മേനോടുള്ള ആദരവ് കൂടിയായി ഈ വർഷത്തെ മഹോൽസവത്തിന്റെ വിജയം. 

അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വന്‍ഷനാണ് ന്യുജഴ്സിയില്‍ നടക്കുക. ആഗസറ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ ചെറിഹില്‍ ക്രൗണ്‍പ്ളാസാ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍. അതിന്റെ മുന്നോടിയായിട്ടാണ് വിവിധ നഗരങ്ങളില്‍ ശുഭാരംഭം പരിപാടി നടക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.