കൊച്ചി: സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. സമൂഹത്തെ മദ്യമെന്ന വിപത്തില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാരിന് ഉള്ള ഉത്തരവാദിത്തം വലുതാണെന്ന് കെസിബിസി വിശദമാക്കുന്നു. മദ്യനിരോധനവും ബോധവത്കരണവും നടത്തി മദ്യവിമുക്ത കേരളം നിര്‍മ്മിക്കണം .
പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതായി കണക്കാക്കി മദ്യശാലകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയത് പ്രകടന പത്രികയ്ക്ക് വിരുദ്ധമാണെന്നും കെസിബിസി ആരോപിക്കുന്നു . പ്രതിവര്‍ഷം 10 ശതമാനം ബെവ് കോ ഔട്ട്ലെറ്റുകള് പൂട്ടാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നും കെസിബിസി വിമര്‍ശിച്ചു.
മദ്യവിരുദ്ധ ഞായര്‍ ആചരത്തിന്റെ ഭാഗമായി കെസിബിസി മദ്യവിരുദ്ധ കമ്മീഷന് ഇറക്കിയ സര്‍ക്കുലറിലാണ് വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: