കോട്ടയം: ഭാരതീയ പാരമ്പര്യം ഉള്ള പദ്ധതികളെ മോദിയുടെ പദ്ധതികളായി കണ്ട് ചുരുക്കരുതെന്ന് ഉപരാഷ്ട്രപതി എം .വെങ്കയ്യ നായിഡു. ബാലജനസഖ്യത്തിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗയും, സ്വച്ഛ ഭാരത് പദ്ധതിയും രാജ്യപുരോഗതിക്കു വേണ്ടി ഉള്ളതാണെന്നും വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ നിലപാടുകള്‍ കൂട്ടികലര്‍ത്തരുതെന്നും വെങ്കയ്യനായിഡു പറഞ്ഞു.
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന ഉപരാഷ്ട്രപതി ഇന്ന് വൈകിട്ട് ദല്‍ഹിയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: