ഗാന്ധിനഗര്‍: ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ആശാ പട്ടേല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവച്ചു. ചേരിപ്പോര് സഹിക്കവയ്യാതാണ് രാജിയെന്ന് അവര്‍ പറഞ്ഞു. രാജിക്കത്ത് സ്പീക്കര്‍ സ്വീകരിച്ചു.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് ഊഞ്ജ് സീറ്റ് പിടിച്ചെടുത്ത ആശയുടെ രാജി കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. മെഹ്സാന ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മണ്ഡലമാണിത്. ഇവിടുത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലെണ്ണം ബിജെപിയുടെ കൈവശമാണ്.
മൂന്നെണ്ണം കോണ്‍ഗ്രസിന്റെയും. അതിലൊന്നാണ് ഇപ്പോള്‍ അവര്‍ക്ക് നഷ്ടമായത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: