തിരുവനന്തപുരം: നടന് മോഹന്‍ലാല്‍ തയ്യാറായാല്‍ കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. ഇക്കാര്യത്തില്‍ മോഹന്‍ ലാലാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും രമേശ് വ്യക്തമാക്കി.
പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിനിര്‍ണയം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങല്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മറ്റിയാണ്. ഇതുവരെയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തീരുമാനമോ ചര്‍ച്ചയോ നടന്നിട്ടില്ല.
കേന്ദ്രസര്‍ക്കാരിനെപ്പറ്റി എറ്റവും കൂടുതല്‍ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് മോഹന്‍ലാല്‍. മോദി സര്‍ക്കാരിന്റെ പല പദ്ധതികളെയും അദ്ദേഹം പിന്തുണച്ചിട്ടുമുണ്ട്. അതിനപ്പുറത്തേക്കെന്തെങ്കിലും രാഷ്ട്രീയം അദ്ദേഹത്തിനുണ്ടോ എന്നത് തനിക്കറിയില്ലെന്നും എം.ടി രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: