ആലുവ: അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത് പോലീസ് കസ്റ്റഡിയിലും ജയിലിലുമായി യാതന അനുഭവിച്ച കേരളത്തിലെ അടിയന്തരാവസ്ഥ കര്‍മഭടന്മാരും കുടുംബാംഗങ്ങളും ഇന്ന് ആലുവയില്‍ ഒത്തുചേരും.
അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 10ന് ആലുവ മഹാത്മാഗാന്ധി ടൗണ്‍ ഹാളില്‍ കുടുംബസംഗമം മീനാക്ഷി ലേഖി എംപി ഉദ്ഘാടനം ചെയ്യും. പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് ശശികുമാര വര്‍മ അനുഗ്രഹ പ്രഭാഷണം നടത്തും.
സ്വാഗത സംഘം ചെയര്മാന് വൈക്കം ഗോപകുമാര്‍ അധ്യക്ഷനാകും. എംപിമാരായ വി. മുരളീധരന്, റിച്ചാര്‍ഡ് ഹെ, എല്‍. ഗണേശ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, മുന്‍ പ്രസിഡന്റ് കെ. രാമന്‍പിള്ള, മുന്‍ സംഘടനാ സെക്രട്ടറി പി.പി. മുകുന്ദന്, ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: