നിര്‍മാതാവ് ഒറ്റപ്പെടുത്തി ചതിച്ചെന്ന് മാമാങ്കത്തിന്റെ സംവിധായകന്‍

Sunday 3 February 2019 3:09 am IST

തിരുവനന്തപുരം:  മാമാങ്കം സിനിമയുടെ   നിര്‍മാതാവ് തന്നെ ഒറ്റപ്പെടുത്തി ചതിക്കുകയായിരുന്നുവെന്ന്  സംവിധായകന്‍ സജീവ് പിള്ള.  നിര്‍മാതാവ് വേണു കുന്നപ്പള്ളി പച്ചക്കള്ളമാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ  38-40 ശതമാനം തീര്‍ന്നു. പൂര്‍ത്തിയാക്കാന്‍ ഇനി മൂന്ന് ഷെഡ്യൂള്‍ കൂടി വേണം. അപ്പോഴാണ് സിനിമയുടെ  കഥാഗതിയിലും കഥാപാത്രത്തിലും പശ്ചാത്തലത്തിലും മാറ്റം വരുത്തണമെന്ന് നിര്‍മാതാവ് ആവശ്യപ്പെട്ടത്. തിരക്കഥയുടെ ആത്മാവ് പൂര്‍ണമായും മാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അതിന് വഴങ്ങാതെ വന്നപ്പോള്‍  ആന്ധ്രയിലെ സംവിധായകനുമായി ചേര്‍ന്ന് തിരക്കഥ തിരുത്തി. സിനിമ തുടങ്ങുമ്പോഴുണ്ടായിരുന്ന ക്യാമറാമന്‍ ഉള്‍പ്പെടെ സാങ്കേതിക വിദഗ്ധരെയെല്ലാം മാറ്റി. 

മലയാള സിനിമയില്‍ ഏതാണ്ട് രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പരിചയവുമായാണ് മാമാങ്കം ഒരുക്കാനെത്തിയിത്. ഫെഫ്കയുടെ നേതൃത്വം ഇക്കാര്യത്തില്‍ ഇടപെട്ടുവെങ്കിലും അവര്‍ നിര്‍മാതാവിനെ സഹായിക്കുകയാണ് ചെയ്തതെന്നും സജീവ്പിള്ള പറഞ്ഞു.  അതേസമയം 13 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്  നിര്‍മാതാവ് സജീവ് പിള്ളയ്‌ക്കെതിരെ നോട്ടീസയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.