ന്യൂദല്‍ഹി: ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യു രചിച്ച് ഈണം നല്കിയ ‘ഭാരതം ഉണരുന്നു’ എന്ന ഗാനത്തിന്റെ ഓഡിയോ റിലീസ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍വഹിച്ചു. ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ അബ്ദുള്‍ റഷീദ് അന്‍സാരി ഏറ്റുവാങ്ങി.
ബിജെപി സംഘടനാ സെക്രട്ടറി രാംലാല്‍, ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, കേന്ദ്രമന്ത്രിമാരായ അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിക്കുന്ന ഗാനം ന്യൂനപക്ഷ മോര്‍ച്ച ദേശീയ സമ്മേളനത്തില്‍ ഏറെ ശ്രദ്ധനേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: