തിരുവനന്തപുരം: കേന്ദ്ര ബജറ്റ് അതിര്‍ത്തി കാക്കുന്ന സൈനികരുടെ മനോബലം വര്‍ധിപ്പിക്കുമെന്ന് പൂര്‍വ സേനിക സേവാ പരിഷത്ത്. ജനക്ഷേമ ബജറ്റാണ് അവതരിപ്പിച്ചത്. രാജ്യസുരക്ഷയ്ക്കും കാര്‍ഷിക, ആരോഗ്യ, ഗ്രാമീണ മേഖലകള്‍ക്കും ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്കുന്നു. പ്രതിരോധമേഖലയ്ക്ക് മൂന്നു ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്.
വണ്‍ റാങ്ക് വണ്‍ പെന്ഷന് വേണ്ടി 35,000 കോടി രൂപയും പ്രത്യേകമായി വകയിരുത്തി. സൈനിക പെന്ഷന് അലവന്‍സ് കൂട്ടുമെന്നുള്ള പ്രഖ്യാപനവും വിമുക്തഭടന്മാര്ക്ക് ആശ്വാസം നല്‍കുന്നതാണെന്ന് സംസ്ഥാന പ്രസിഡന്റ് ക്യാപ്റ്റന്‍ ഗോപകുമാറും ജനറല്‍ സെക്രട്ടറി മധു വട്ടവിളയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: