കേരളത്തിന് 2000 കോടി അധികം

Sunday 3 February 2019 6:26 am IST

ന്യൂദല്‍ഹി: ഒന്നും ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നുണ്ടെങ്കിലും കേരളത്തിന്റെ നികുതി വിഹിതത്തില്‍ വലിയ വര്‍ധനയാണ് കേന്ദ്രം ബജറ്റില്‍ വരുത്തിയത്. 2,000 കോടി രൂപയുടെ വര്‍ധന. കഴിഞ്ഞ വര്‍ഷം 19,038.17 കോടി രൂപയാണ് വകയിരുത്തിയിരുന്നതെങ്കില്‍ ഇക്കുറി അത് 21,115.14 കോടിയായി.

കേരളത്തിലെ റെയില്‍വേയ്ക്കുംആഹ്ലാദിക്കാം

ദക്ഷിണ റെയില്‍വേക്ക് ബജറ്റില്‍ 5678 കോടിയാണ് വക കൊള്ളിച്ചത്. സ്വാഭാവികമായും അതിന്റെ ഒരു ഭാഗം കേരളത്തിനുമുണ്ട്. കേരളത്തിലെ പാളം നവീകരണത്തിന് 910 കോടിയും, പാലങ്ങളുടെ നവീകരണത്തിന് 47 കോടിയും മാറ്റിവച്ചു.  

കേരളത്തിലെ മറ്റു പദ്ധതികള്‍

1 പാലക്കാട് മെമു ഷെഡ് - രണ്ടു കോടി

1 കണ്ണൂരില്‍ പ്ലാറ്റ്‌ഫോം - രണ്ടു കോടി

3 തിരുനാവായ - ഗുരുവായൂര്‍ പാത - ഒരു കോടി

4 ശബരിപാത - ഒരു കോടി

5 ഷൊര്‍ണൂര്‍-എറണാകുളം മൂന്നാം പാത - ഒരു കോടി

6 കൊച്ചുവേളി കോച്ചിങ് ടെര്‍മിനല്‍ രണ്ടാം ഘട്ട വികസനം - 28 ലക്ഷം

7 എറണാകുളത്ത് പിറ്റ് ലൈന്‍ അടക്കം വികസനം - 68 ലക്ഷം

8 തിക്കോടി - വടകര - മാഹി ലൈനില്‍ ഇന്റര്‍മീഡിയറ്റ് ബ്ലോക്ക് - മൂന്നു കോടി

9 കുമ്പള - മഞ്ചേശ്വരം പാത - ഒന്നരക്കോടി

10 തിരുവനന്തപുരം ഡിവിഷനില്‍ സുരക്ഷാ ജോലികള്‍ക്ക് - ഒന്‍പതു കോടി

11 പാലക്കാട്  ഡിവിഷനില്‍ സുരക്ഷ - 1.1  കോടി

പാതയിരട്ടിപ്പിക്കല്‍

1 മുളന്തുരുത്തി - കുറുപ്പന്തറ - 5.25 കോടി

2 ചെങ്ങന്നൂര്‍ - ചിങ്ങവനം - 15 കോടി

3 കുറുപ്പന്തറ - ചിങ്ങവനം - 84 കോടി

4 അമ്പലപ്പുഴ - ഹരിപ്പാട് - 26 കോടി

5 എറണാകുളം - കുമ്പളം - 10 കോടി

6 കുമ്പളം - തുറവൂര്‍ - 10 കോടി

7 തിരുവനന്തപുരം - കന്യാകുമാരി - 133 കോടി

8 തുറവൂര്‍ - അമ്പലപ്പുഴ - പത്തു കോടി

കര്‍ഷകര്‍ക്ക് ആറായിരം,

കേരളത്തിനും ഗുണകരം

ചെറുകിട കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ നല്‍കാനുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനം കേരളത്തിനും ഗുണകരം. സംസ്ഥാനത്തെ 25 ലക്ഷത്തോളം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും. കേരളത്തില്‍ കുറച്ചു ഭൂമിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകരാണ് കൂടുതലെന്നതാണ് കാരണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.