കൊച്ചി: കണ്ടെയ്നര്‍ റോഡിലുടെയുള്ള വാഹനങ്ങള്‍ക്ക് ടോള്‍ പിരിക്കാനുള്ള നീക്കം വീണ്ടും നാട്ടുകാര്‍ തടഞ്ഞു. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇതിനു മുമ്പും ടോള്‍പിരിവ് നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ഞായറാഴ്ച മുതല്‍ വാണിജ്യ വാഹനങ്ങള്‍ക്ക് ടോള്‍ പിരിവ് ആരംഭിക്കാന്‍ ദേശീയപാത അതോറിട്ടി തീരുമാനിക്കുകയായിരുന്നു.
ഇതറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് കണ്ടെയ്നര്‍ ലോറിയെ ടോള്‍ നല്‍കാതെ നാട്ടുകാര്‍ കയറ്റിവിടുകയും ചെയ്തു. പ്രതിഷേധിച്ച നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
എന്നാല്‍ പ്രതിഷേധം വകവയ്ക്കാതെ അധികൃതര്‍ ലോറികളില്‍നിന്ന് ടോള്‍പിരിവ് തുടങ്ങിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പോലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: