പാട്ന : ബീഹാറില്‍ ട്രെയിന്‍ പാളിതെറ്റി ആറ് പേര് മരിച്ചു. വൈശാലി ജില്ലയ്ക്കടുത്തുവെച്ച് സീമന്ചല് എക്സ്പ്രസ്സാണ് പാളം തെറ്റിയത്. ട്രെയിനിന്റെ ഒമ്പത് കോച്ചുകളാണ് പാളം തെറ്റിയത്.
ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: