കൊച്ചി : അധോലോക ഗുണ്ടാത്തലവന് രവിപൂജാരിയുടെ അറസ്റ്റ് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കേരള പോലീസ് ഇന്റര്‍പോളിന് കത്തയച്ചു. ആഫ്രിക്കയിലെ സെനഗളില്‍ നിന്ന് രവിപൂജാരിയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പോലീസ് സ്ഥരികരണം തേടിയിരിക്കുന്നത്.
ഏത് കേസില്‍, എപ്പോഴാണ് രവി പൂജാരിയെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് വ്യക്തമാക്കണമെന്നാണ് പോലീസ് ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് കേരള പോലീസ് നേരത്തെ ബെംഗളൂരു പോലീസിന്റെ സഹായം തേടിയിരുന്നു. ഇതിനെ തുടര്‍ന്ന് ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയാലായിട്ടുണ്ടെന്ന് സൂചന ലഭിച്ചത്.
കൊച്ചിയില്‍ നടി ലീന മരിയ പോള്‍ നടത്തുന്ന ബ്യൂട്ടിപാര്‍ലറിലേക്ക് വെടിമയുതിര്ത്തതുമായി ബന്ധപ്പെട്ട കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി. ഇയാള്‍ ലീനയ്ക്ക് അയച്ച ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ സന്ദേശങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പോലീസിന് അനുകൂലമായി ലഭിച്ചാല്‍ രവി പൂജാരി കേസില്‍ ഒന്നാം പ്രതിയാകും.
അതിനാല്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെങ്കില് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നും ഇന്റര്‍പോള്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രവി പൂജാര അറസ്റ്റിലായത് സംബന്ധിച്ച് ഇന്റര്‍പോളിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം വന്നാല്‍ മാത്രമേ കേസുമായി മുന്നോട്ട് പോകാന്‍ സാധിക്കൂ എന്ന നിലപാടിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: