ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. ജമ്മുവിലെ വിജയ്പൂരിലും, പുല്‍വാമയിലെ അവന്തിപൂരിലുമുള്ള എയിംസിന് തറക്കല്ലിടുന്നതിനായാണ് പ്രധാനമന്ത്രി ജമ്മു കശ്മീരില്‍ എത്തുന്നത്. ഇതോടൊപ്പെ സംസ്ഥാനത്തെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മോദി തുടക്കമിടും.
ജമ്മുവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ വടക്കന്‍ മേഖലാ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം, ലഡാക്ക് മേഖലയിലെ ആദ്യ സര്‍വകലാശയുടെ ഉദ്ഘാടനം, ചിനാബ് നദിയിലെ ജലവൈദ്യുതി പദ്ധതി ഉദ്ഘാടനം തുടങ്ങിയ പദ്ധതികള്‍ക്കും മോദി സന്ദര്‍ശനവേളയില്‍ തുടക്കമിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: