തിരുപ്പതി: ആന്ധ്രയിലെ തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തില്‍ നിന്ന് മൂന്ന് വിഗ്രഹങ്ങള്‍ മോഷണം പോയി. 528 ഗ്രാം തൂക്കമുള്ള ഗോവിന്ദ രാജ സ്വാമി വിഗ്രഹം, 408 ഗ്രാം വീതമുള്ള ശ്രീദേവി- ഭൂദേവി വിഗ്രഹങ്ങളുമാണ് മോഷണം പോയത്.
ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആറ് സംഘങ്ങളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് തിരുപ്പതി പോലീസ് സൂപ്രണ്ട് കെ.കെ.എന്‍. അന്‍പുരാജന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: