വയനാട് പീഡനം: പോലീസ് നടപടിയെടുക്കുന്നില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

Sunday 3 February 2019 1:57 pm IST
കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേയും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പ്രതിയെ ഇനിയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിരാഹാര സമരത്തിന് ഒരുങ്ങുമെന്നും പെണ്‍കുട്ടിയുടെ അമ്മ അറിയിച്ചു.

കല്‍പ്പറ്റ : കോണ്‍ഗ്രസ് നേതാവ് ഒ.എം. ജോര്‍ജ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെകുറിച്ച് വിവരം നല്‍കിയിട്ടില്ലെന്നും പോലീസ് പിടികൂടുന്നില്ലെന്ന് പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേയും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുറ്റപ്പെടുത്തി.

പ്രതിയെ ഇനിയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിരാഹാര സമരത്തിന് ഒരുങ്ങുമെന്നും പെണ്‍കുട്ടിയുടെ അമ്മ അറിയിച്ചു. കേസ് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടും മൊഴി രേഖപ്പെടുത്താനോ, മറ്റു നടപടികള്‍ സ്വീകരിക്കാനോ പോലീസ് ഇതുവരെ തയ്യാറിയിട്ടില്ല. ബെംഗളൂരുവില്‍ ജോര്‍ജ് ഉണ്ടെന്ന് വിവരം ലഭിച്ചുവെങ്കിലും പോലീസിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. 

എന്നാല്‍ തുമ്പൊന്നും കിട്ടാത്തതിനാലാണ് പപ്രതിയെ പിടികൂടാത്തതെന്നാണ് പോലീസിന്റെ പ്രതികരണം. ജോര്‍ജ് വീട്ടില്‍ എത്തുന്നുണ്ടോയെന്ന് അറിയാനാണ് അയാളുടെ വീട്ടില്‍ പോകുന്നതെന്നും പോലീസ് പറഞ്ഞു. 

അവധി ദിവസങ്ങളില്‍ മാതാപാതികാകളുടെ ഒപ്പം ജോര്‍ജിന്റെ വീട്ടില്‍ ജോലിക്കായി എത്താറുണ്ടായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നതാണ് കേസ്. പതിനേഴ് വയസ്സുള്ള പെണ്‍കുട്ടിയെ പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ ഒന്നര വര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് ആരോപണം. സംഭവം പുറത്തുവന്നതോടെ ജോര്‍ജ് ഒളിവില്‍ പോവുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.