വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ: മോദി

Sunday 3 February 2019 2:25 pm IST

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരില്‍ താന്‍ ഇന്ന് തുടക്കം കുറിക്കുന്ന പദ്ധതികളുടെ ഉദ്ഘാടനത്തിനായി വീണ്ടും എത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മുകശ്മീരില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

കേന്ദ്ര സര്‍ക്കാരിന്റെ സൗഭാഗ്യ പദ്ധതി പ്രകാരം നൂറ് ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കിയതില്‍ പ്രധാനമന്ത്രി സംസ്ഥാനത്തെ അഭിനന്ദിച്ചു. സന്ദര്‍ശനവേളയില്‍ രണ്ട് എയിംസ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു. ലഡാക് യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു.

കൂടാതെ ചെനാബ് നദിയില്‍ 1640 മീറ്റര്‍ നീളം ഇരട്ടപ്പാതയ്ക്കും മോദി തറക്കല്ലിട്ടു. സജ്വാവള്‍, ഇന്ദ്രി പട്ടിയാന്‍ എന്നീ മേഖലകളിലേക്കുള്ള എളുപ്പ വഴിയാണ് ഇത്. നിലവില്‍ ഇവിടെയെത്താന്‍ 47 കിലോ മീറ്റര്‍ ദൂരമുണ്ട്. എന്നാല്‍ ഈ പാത പൂര്‍ത്തിയാകുന്നതോടെ അഞ്ച് കിലോ മീറ്ററായി ചുരുങ്ങും. 

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.