ന്യൂദല്‍ഹി : മുന്‍ കേന്ദ്രമന്ത്രി വി. കിഷോര്‍ ചന്ദ്ര ദേവ് കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി വിടുന്നതായി അറിയിച്ചുകൊണ്ടുള്ള കൊണ്ടുള്ള കത്ത് അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് ഇന്ന് കൈമാറി.
2011- 2014 കാലഘട്ടത്തില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദേവ് മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നുവെന്നാണ് സ്വന്തം ലെറ്റര്‍പാഡില്‍ കിഷോര്‍ രാഹുല്‍ ഗാന്ധിക്കയച്ച കത്തില്‍ പറയുന്നത്.
ഗുജറാത്ത് എംഎല്‍എ ആശ പട്ടേല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ചതിനു പിന്നാലെയാണ് കിഷോറും പുറത്തുപോവുന്നത്. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ആശ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജി വെയ്ക്കുന്നതായി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: