ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിക്കെതിരെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഒഡിയ ഭാഷ അറിയില്ലെങ്കില്‍ നവീന്‍ പട്നായിക്കിന് ഒഡീഷയെ ഭരിക്കാന്‍ അവകാശഷമില്ലെന്ന് അമിത് ഷാ വിമര്‍ശിച്ചു. ഒഡീഷയിലെ പുരിയില്‍ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒഡീഷയില്‍ ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി നടപ്പാക്കാത്ത നവീന്‍ പട്നായിക്ക് സര്‍ക്കാരിന്റെ നടപടിയേയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. പദ്ധതി നടപാക്കിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ പ്രശസ്തി ഉയരുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭയം. ആവശ്യമെങ്കില്‍ പദ്ധതിയിലെ തങ്ങളുടെ പേരുകള്‍ മാറ്റാമെന്നും അതല്ലാതെ അതിന്റെ പേരില്‍ പദ്ധതി നടപ്പാക്കാതെ എന്തിനാണ് ഒഡീഷയിലെ പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുന്നതെന്നും ഷാ ചോദിച്ചു.
ബജറ്റിനെ പരാമര്‍ശിച്ച് സംസാരിക്കാനും ബിജെപി അദ്ധ്യക്ഷന്‍ മറന്നില്ല. ബജറ്റ് പ്രഖ്യാപനത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട അവസ്ഥയിലാണ് കേണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്നും ഷാ വിമര്‍ശിച്ചു. ഒഡീഷയിലെ ജനങ്ങളുടെ ക്ഷേമത്തിന് ബജറ്റില്‍ 50000 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 30700 കോടി മാത്രമാണ് വകയിരുത്തിയിരുന്നതെന്നും ഷാ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: