അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കം

Monday 4 February 2019 1:05 am IST

ചെറുകോല്‍പ്പുഴ: പമ്പാ  മണല്‍പ്പുറത്തെ ശ്രീവിദ്യാധിരാജ നഗറില്‍ 107-ാം അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കം. ഇന്നലെ വൈകിട്ട് ചിന്മയ മിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ശബരിമലയില്‍ ആചാരലംഘനത്തിന് സര്‍ക്കാര്‍ ശാഠ്യം പിടിച്ചപ്പോള്‍ ഭക്തര്‍ വിങ്ങിപ്പൊട്ടുകയായിരുന്നെന്ന് സ്വാമി പറഞ്ഞു.

ശബരിമലയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി ഹിന്ദു സമൂഹത്തെ ഏറെ വേദനിപ്പിച്ചു. 

എന്നാല്‍, നൂറ്റാണ്ടുകളായി വെല്ലുവിളികളെ അതിജീവിച്ച ചരിത്രമാണ് ഹൈന്ദവ സംസ്‌കാരത്തിനുള്ളത്. പ്രതിസന്ധികളുണ്ടാകുമ്പോള്‍ മാത്രമാണ് ഹിന്ദുക്കള്‍ ഒരുമിക്കുന്നത്. ഈ സ്ഥിതി മാറി സനാതന സംസ്‌കാരത്തിന്റെ അടിത്തറയില്‍ ഹിന്ദുക്കള്‍ ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാഴൂര്‍ തീര്‍ത്ഥപാദാശ്രമം അധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അധ്യക്ഷനായി. 

ശബരിമല വിവാദത്തില്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ആശംസയര്‍പ്പിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.