ന്യുദല്‍ഹി: ബംഗാളില്‍ റാലിയില്‍ പ്രസംഗിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അനുമതി നിഷേധിച്ച് മമതാ സര്‍ക്കാര്‍. ഇതിനെത്തുടര്‍ന്ന് ഫോണിലൂടെയാണ് ആദിത്യനാഥ് ജനങ്ങളെ അഭിസംബോധന ചെയ്തത്.
കഴിഞ്ഞ മാസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മാല്‍ദയില്‍ റാലി നടത്താനും മമത അനുമതി നിഷേധിച്ചിരുന്നു. ബംഗാള്‍ സര്‍ക്കാര്‍ മുന്നറിയിപ്പില്ലാതെയാണ് റാലിക്ക് അനുമതി നിഷേധിച്ചതെന്ന് യുപി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിമാനത്താവളത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു, റണ്‍വേയില്‍ നിര്‍മാണ സാധനങ്ങള്‍ കൂടിക്കിടക്കുന്നു തുടങ്ങിയ വാദങ്ങളാണ് അനുമതി നിഷേധിച്ചതിനു കാരണമായി ബംഗാള്‍ സര്‍ക്കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: