മലപ്പുറം: മലപ്പുറം പൂക്കോട്ടുരില്‍ വാഹനാപകടത്തില്‍ മൂന്നു പേര് മരിച്ചു.പുലര്‍ച്ചെ 2.45ന് ഉണ്ടായ അപകടത്തില്‍ മോങ്ങം സ്വദേശി ഉനൈസ്, കൊണ്ടോട്ടി സ്വദേശി സനൂപ്, മൊറയൂര്‍ സ്വദേശി ഷിഹാബുദീന്‍ എന്നിവരാണു മരിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അറവങ്കരയില്വച്ച് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചു മറിയുകയായിരുന്നു. യാത്രാസംഘം കൊണ്ടോട്ടിയില്‍നിന്നു മലപ്പുറത്തേക്കു വരുമ്പോഴായിരുന്നു അപകടം.
ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: